‘ഇന്ത്യൻ ബ്രൂസ്‌ലി’ ഇനി ‘ഇളയ സൂപ്പർ സ്റ്റാർ ‘

0
45

ഇന്ത്യൻ സിനിമയുടെ ബ്രൂസ്‌ലി ഇനി ഇളയ സൂപ്പർസ്റ്റാർ.ദുരൈ സെന്തില്‍ കുമാര്‍ ഒരുക്കുന്ന ‘പട്ടാസ്’ എന്ന സിനിമയുടെ ഡിസൈനര്‍ പോസ്റ്ററിലും ഫസ്റ്റ് ലുക്ക് പോസ്റ്ററിലുമാണ് ധനുഷിനെ ഇളയ സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.തമിഴ് സിനിമയിലെ ഒരേയൊരു സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്നത് രജനികാന്തിനെയാണ്.

അദ്ദേഹത്തിന്റെ മരുമകൻ ആയത് കൊണ്ടാകാം ഇളയ സൂപ്പർസ്റ്റാർ എന്ന് ധനുഷിനെ വിശേഷിപ്പിച്ചതെന്നാണ് ആരാധകരും സിനിമ പ്രവർത്തകരും പറയുന്നത്.ധനുഷിനെ നായകനാക്കി സത്യജ്യോതി ഫിലിംസാണ് പട്ടാസെന്ന ചിത്രം ഒരുക്കുന്നത്.ധനുഷ് അച്ഛനായും മകനായും ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.