ഉത്തരേന്ത്യയിൽ ലുലു ഗ്രൂപ്പിന്റെ നാല് വമ്പൻ മാളുകൾ വരുന്നു

0
39

ലഖ്‌നൗ:ഉത്തർപ്രദേശിൽ നാല് വമ്പൻ മാളുകൾ സ്‌ഥാപിച്ചു വൻ നിക്ഷേപത്തിന് ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ്.ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളിന്റെ നിർമാണം ലഖ്നോവിൽ പുരോഗമിക്കുകയാണ്.ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളായിരിക്കും ഇത് അടുത്ത വർഷം ഇതിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനായ മലയാളി വ്യവസായി എം എ യൂസഫലി പറഞ്ഞു.

ഓരോ മാളിലും 2000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത് .അതിലൂടെ 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും കരുതുന്നു.വളരെ നല്ല സമീപനമാണ് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭാഗത്തു നിന്നുമുണ്ടായതെന്ന് യൂസഫലി പറഞ്ഞു.