ഉന്നാവ സംഭവം:സിബിഐ അന്വേഷിക്കും

0
33

ഉന്നാവ സംഭവത്തിലെ പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ലഖ്‌നൗ എഡിജിപി .സംഭവത്തിൽ വ്യക്തമായ അന്വേഷണം വേണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ ആവശ്യപ്പെട്ടു.ഇന്നലെ ഉച്ചയ്ക്കാണ് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ റായ്ബറേലിയിൽ വച്ച് ട്രക്കുമായി കൂട്ടിയിടിച്ചത്.അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിച്ചു.പെൺകുട്ടിയുടെയും അഭിഭാഷകന്റെയും നില ഗുരുതരമായി തുടരുകയാണ്.

അതിനിടെ പെൺകുട്ടിയെ ഇടിച്ച ട്രക്കിന്റെ നമ്പർ വ്യാജമാണെന്ന് തെളിഞ്ഞു.കോടതി പെൺകുട്ടിക്ക് അനുവദിച്ചിരുന്ന പോലീസ് സുരക്ഷ രണ്ട് ദിവസം മുൻപ് പിൻവലിച്ചതും സംശയത്തിന് ഇടയാക്കുന്നുണ്ട്.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും,എസ് പിയും ,ഇടത് സംഘടനകളും രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.സംഭവത്തിലെ പ്രതിയായ എംഎൽ എ കുൽദീപ് സെൻഗാറിനെ ബിജെപിയിൽ നിന്ന് പുറത്താക്കാത്തത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു .


2017ലാണ് സംഭവങ്ങളുടെ തുടക്കം.ബിജെപി എംഎൽഎയായ കുൽദീപ് സിങിന്റെ വീട്ടിൽ ജോലി അഭ്യർഥിച്ചു പോയ പെൺകുട്ടിയെ എംഎൽഎ ബലാത്സംഗം ചെയ്‌തുവെന്നാണ് പരാതി.നീതി ലഭിക്കണമെന്ന ആവശ്യവുമായി പെൺകുട്ടിയും പിതാവും യുപി മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റെ വീടിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.തുടർന്ന് കേസ് സിബിഐ ഏറ്റെടുത്തു.പെൺകുട്ടിയുടെ അച്ഛൻ പോലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ടിരുന്നു.