
മുംബൈ; ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം.സെന്‍സക്സ് തുടക്കം നേട്ടത്തിലായിരുന്നെങ്കിലും അധികം വൈകാതെ നഷ്ടത്തിലായി. സെന്‍സെക്സ് 52 പോയിന്റ് നഷ്ടത്തില്‍ 37830 ലും നിഫ്റ്റി 36 പോയിന്റ് നഷ്ടത്തില്‍ 11247ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബിഎസ്ഇയിലെ 631 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 836 ഓഹരികള്‍ നഷ്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, എച്ച്സിഎല്‍ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഇന്ത്യബുള്‍സ് ഹൗസിങ്, ബജാജ് ഓട്ടോ, വേദാന്ത, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.