കര്‍ക്കടക വാവ് : ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു

0
79

തിരുവനന്തപുരം : കര്‍ക്കടക വാവിനോടനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു. ജില്ലയിലെ ബലിതര്‍പ്പണ കടവുകളായ ശംഖുമുഖം, അരുവിക്കര, അരുവിപ്പുറം, തിരുവല്ലം, വര്‍ക്കല, പാപനാശം എന്നിവിടങ്ങളില്‍ ഹരിതചട്ടം കര്‍ശനമായി നടപ്പാക്കുമെന്നു ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പേപ്പര്‍ കപ്പ്, പേപ്പര്‍ പ്ലേറ്റ്, പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍, തെര്‍മോകോള്‍ പാത്രങ്ങള്‍, അലൂമിനിയം ഫോയില്‍, ടെട്രാ പാക്കുകള്‍, മള്‍ട്ടി ലെയര്‍ പാക്കിങ്ങുള്ള ആഹാര പദാര്‍ഥങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ എന്നിവ ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു.