കാണാനാഗ്രഹമുള്ളവര്‍ തന്റെ സിനിമ കാണട്ടെ; പത്തു കോടിയുടെ പരസ്യം ഉപേക്ഷിച്ച് നയന്‍താര

0
76

പത്തുകോടി വാഗ്ദാനം ചെയ്ത പരസ്യം ഉപേക്ഷിച്ച് നയന്‍താര. ചെന്നൈയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പര്യ ചിത്രത്തോടാണ് നയന്‍സ് നോ പറഞ്ഞത്.പ്രഫലം പ്രശ്‌നമല്ല, എന്നാല്‍ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍ താരയെ തന്നെ പരസ്യചിത്രത്തില്‍ നായികയായി വേണമെന്നാണ് സ്ഥാപനയുടമ അറിയിച്ചത്.

എന്നാല്‍ പ്രൊജക്റ്റിനെക്കുറിച്ച് കേട്ടതും നയന്‍ താര മുഖം തിരിക്കുകയായിരുന്നു. പൊതുവെ പരസ്യങ്ങള്‍ക്ക് മുഖം നല്‍കാത്തയാളാണ് നയന്‍താര. എന്നാല്‍ ഇയിടെ ഒരു പര്യത്തില്‍ അഭിനയിച്ചിരുന്നു. അതിനു പിന്നാലെയാണ് വമ്പന്‍ ഓഫറെത്തിയത്. എന്നാല്‍ കാണാനാഗ്രഹമുള്ളവര്‍ താനാഭിനയിച്ച സിനിമ കാണട്ടെ എന്നാണ് നയന്‍സിന്‍രെ മറുപടി.

എന്നാല്‍ തന്റെ നായികാ പദവിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് നയന്‍സ് പരസ്യത്തില്‍ നിന്നൊഴിഞ്ഞതെന്നും വാര്‍ത്തകളുണ്ട്. ഇക്കാര്യത്തില്‍ ഒദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല.രജനീകാന്ത് ചിത്രം ദര്‍ബാര്‍, വിജയ് ചിത്രം ബിജില്‍ എന്നിവയാണ് നയന്‍ താരയുടെ ഇനി റിലീസാകാനുള്ള ചിത്രങ്ങള്‍.