കാലിഫോര്‍ണിയയില്‍ യുവാവ് ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തു; മൂന്നു പേര്‍ കൊല്ലപ്പെട്ടു

0
64

കാലിഫോര്‍ണിയ; ജനക്കൂട്ടത്തിനു നേരെ അജ്ഞാതന്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയില്‍ ഭക്ഷ്യമേളയ്ക്കിടെയാണ് സംഭവം. മൂപ്പതു വയസ്‌ പ്രായം തോന്നിക്കുന്ന യുവാവാണ് കൃത്യം ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അമേരിക്കയിലെ പ്രശസ്തമായ ഭക്ഷ്യമേളകളില്‍ ഒന്നാണ് ‘ഗില്‍റോയ് ഗാര്‍ലിക് ഫുഡ് ഫെസ്റ്റിവല്‍’. ലക്ഷക്കണക്കിനാളുകളാണ് ഭക്ഷ്യമേളയില്‍ പങ്കെടുത്തത്. പ്രത്യേകിച്ച് ആരെയും ലക്ഷ്യം വയ്ക്കാതിരുന്ന അക്രമി നാലുവശത്തേക്കും വെടിയുതിര്‍ക്കുകയായിരുന്നു.

പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്റു ചെയ്തു.