ചെ ഗുവേരയുടെ മകൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
60

തിരുവനന്തപുരം; വിപ്ലവ ഇതിഹാസം ചെ ഗുവേരയുടെ മകള്‍ അലെയ്ഡ ഗുവേര ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍നിന്ന് രാത്രി എട്ടിന് തലസ്ഥാനത്തെത്തിയ അലെയ്ഡയെ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍, യുവജന കമീഷന്‍ അധ്യക്ഷ ചിന്ത ജെറോം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ കെ കെ ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍ എന്നിവരെയും ഇന്ന് സന്ദര്‍ശിക്കും.

രാത്രി സിപിഐ എം, സിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. 31ന് ഇ എം എസ് അക്കാദമി സന്ദര്‍ശിച്ചശേഷം രാത്രി കണ്ണൂരിലേക്ക് പോകും. ആഗസ്ത് ഒന്നിന് കണ്ണൂരില്‍ ക്യൂബന്‍ ഐക്യദാര്‍ഢ്യസമിതിയും പുസ്തക പ്രസാധന രംഗത്തെ വനിതാ കൂട്ടായ്മയായ സമതയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംബന്ധിക്കും.

രണ്ടിന് രാവിലെ അങ്കമാലിയില്‍ കെജിഒഎ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കും. പകല്‍ 3.30ന് എറണാകുളത്ത് ക്യൂബന്‍ ഐകദാര്‍ഢ്യസമിതി സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംബന്ധിക്കും