‘ജയ് ശ്രീറാം ‘ വിളിക്കാത്തത് കൊണ്ട് മുസ്‌ലിം ബാലനെ ചുട്ടുകൊന്നു

0
96

ലക്നൗ:’ജയ് ശ്രീറാം’ വിളിക്കാത്തതിന് ഉത്തർ പ്രദേശിൽ പതിനഞ്ചുകാരനായ മുസ്‌ലിം ബാലനെ ചേർന്ന് ചുട്ടുകൊന്നതായി പരാതി.നാല് പേർ ചേർന്നാണ് തന്നെ തട്ടികൊണ്ട് പോയതായി ആശുപത്രിയിൽ എത്തിച്ച കുട്ടി പറഞ്ഞിരുന്നു.

രണ്ട് പേർ ചേർന്ന് കൈകെട്ടി വയ്ക്കുകയും മറ്റൊരാൾ മണ്ണെണ്ണ ഒഴിക്കുകയും ചെയ്തതായാണ് പറയുന്നത്.അറുപത് ശതമാനത്തോളം പൊള്ളലേറ്റ കുട്ടി കാശിയിലെ കബീര്‍ ചൗര ആശുപത്രിയിലാണ് മരിച്ചത്. മഹാരാജ്പൂര്‍ ഗ്രാമത്തില്‍ വച്ചാണ് സംഭവം നടന്നത് എന്ന് ആദ്യം കുട്ടി പറഞ്ഞിരുന്നു.എന്നാൽ പിന്നീട് ഹട്ടീജ ഗ്രാമത്തില്‍വെച്ചാണെന്ന് മൊഴി മാറ്റി പറഞ്ഞു.ഇതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.

ജയ് ശ്രീറാം ഭീഷണി മുഴക്കി വിളിപ്പിക്കുന്നതിനെതിരെയും അതിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെയും സാംസ്‌കാരിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.