ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറെന്ന് ബിനോയ് കോടിയേരി

0
45

ഡിഎൻഎ പരിശോധനയ്ക്കായി രക്ത സാമ്പിളുകൾ നൽകാൻ തയ്യാറാണെന്ന് ബിനോയ് കോടിയേരി.രക്ത സാമ്പിളുകൾ നൽകണമെന്ന് ഹൈ കോടതി ഡിവിഷൻ ബെഞ്ച് ബിനോയിയോട് നിർദേശിച്ചിരുന്നു.പരിശോധനഫലം മുദ്രവച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണം.കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ യുവതി ഇന്ന് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ബീഹാർ സ്വദേശിനിയാണ് ബിനോയ് വിവാഹ വാഗ്‌ദാനം നൽകി വഞ്ചിച്ചെന്ന് ആരോപിച്ചു പരാതി നൽകിയത്.ഇവർക്ക് ഈ ബന്ധത്തിൽ ആൺകുട്ടി ഉള്ളതായും പറഞ്ഞിരുന്നു.ബിനോയ് ഇതെല്ലാം നിഷേധിച്ചിരുന്നു.