തൊഴില്‍ നൈപുണ്യ പരിശീലന ക്യാമ്പയിന്‍ സംഘടിപ്പിച്ചു

0
84

തിരുവനന്തപുരം : ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി ആറ്റിങ്ങല്‍ നഗരസഭയില്‍ നടപ്പാക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്കായി മൊബുലൈസേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. അന്‍പതോളം കുട്ടികള്‍ ക്യാമ്പയിനില്‍ പങ്കെടുത്തു.

ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ജനറല്‍ നഴ്‌സിംഗ് അസിസ്റ്റന്റ്, ഫാഷന്‍ ഡിസൈനിംഗ്, സ്റ്റിച്ചിംഗ്, എയര്‍ലൈന്‍ റിസര്‍വേഷന്‍, സോഫ്റ്റ് വെയര്‍ ആന്റ് ഹാര്‍ഡ് വെയര്‍ തുടങ്ങി 58 ഓളം തൊഴില്‍ നൈപുണ്യ കോഴ്‌സുകളിലാണ് പരിശീലനം നല്‍കുന്നത്. മൂന്നു മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളാണ് ഇവ. നഗരസഭ തെരഞ്ഞെടുത്ത 40 ഓളം ഏജന്‍സികളാണ് പരിശീലനം നല്‍കുന്നത്.

ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള 18 നും 35നും മദ്ധ്യേ പ്രായമുള്ള എസ്.എസ്.എല്‍.സി മുതല്‍ എഞ്ചിനീയറിംഗ് വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഐ.റ്റി.ഐ, പോളിടെക്‌നിക്ക് സാങ്കേതിക യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഭാഗമാകാം. പഠന ചിലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും.