പശുക്കളെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്ന് ബിജെപി നേതാവ്

0
40

ലക്‌നൗ :പശുക്കളെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്ന് ബാരാബങ്കിയിലെ മുന്‍ മുനിസിപ്പല്‍ ചെയര്‍മാനായ ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീവാസ്തവ.പശുക്കൾ ഹിന്ദുക്കളാണ്.നിലവിലെ രീതിയനുസരിച്ചു പശു ചത്താൽ കുഴിച്ചിടുകയാണ് ചെയ്യുന്നത്.

എന്നാൽ ഹിന്ദു ആചാരപ്രകാരം പശുക്കളെ ദഹിപ്പിക്കാൻ വൈദ്യുത ശ്‌മശാനം നിർമിക്കണമെന്നാണ് നേതാവിന്റെ വിചിത്രവാദം.ഈ ആവശ്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം ചേർന്ന മുനിസിപ്പാലിറ്റി ബോർഡ് യോഗത്തിലാണ് രഞ്ജിത്ത് ശ്രീവാസ്തവ വിചിത്ര വാദം നടത്തിയത്.