പാറശ്ശാല ഗ്രാമപഞ്ചായത്തില്‍ മെഡിക്കല്‍ ക്യാമ്പ്

0
179

തിരുവനന്തപുരം : പാറശ്ശാല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുഴുവന്‍ വാര്‍ഡുകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി. രോഗ നിര്‍ണയ ചികിത്സാ പരിപാടിയുടെ ഭാഗമായി നടത്തുന്ന അഞ്ചു ദിവസത്തെ ക്യാമ്പ് സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പെരുവിള ഗവണ്മെന്റ് എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് അധ്യക്ഷത വഹിച്ചു.

അലോപ്പതി, ആയുര്‍വേദം, ഹോമിയോ, സിദ്ധ എന്നീ വിഭാഗങ്ങളുടെ സൗജന്യ സേവനം ക്യാമ്പുകളില്‍ ലഭ്യമാണ്. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനും ക്യാമ്പ് സഹായകമാകുമെന്ന് പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പെരുവിള ഗവണ്മെന്റ് എല്‍.പി.സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ 150-ലധികം പേര്‍ പങ്കെടുത്തു. മെഡിക്കല്‍ ക്യാമ്പിന്റെ സമാപനം ആഗസ്റ്റ് ഒന്‍പത് രാവിലെ 9ന് ഇഞ്ചിവിള ഗവണ്മെന്റ് എല്‍.പി.സ്‌കൂളില്‍ നടക്കും.