പ്രളയത്തില്‍ മുങ്ങി നേപ്പാള്‍; മരണപ്പെട്ടവരുടെ എണ്ണം 113

0
67

കാഠ്മണ്ഡു; കനത്ത മഴയെത്തുടര്‍ന്ന് നേപ്പാളിലുണ്ടായ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ ലഭ്യമായ കണക്കനുസരിച്ച് മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 113 പേരാണ് മരിച്ചത്. 67 പേര്‍ക്ക് പരിക്കേറ്റു. 38 പേരെ കാണാതായിട്ടുണ്ട്.

കാഠ്മണ്ഡു ഉള്‍പ്പെടുന്ന താഴ് വാരപ്രദേശങ്ങളിലും, നേപ്പാളിന്റെ തെക്കുഭാഗത്തും കനത്ത മഴ തുടരുകയാണ്.67 ജില്ലകള്‍ മഴക്കെടുതിയില്‍ തകര്‍ന്നു.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍മിയും പൊലീസും രംഗത്തുണ്ട്.

നിലവിലെ അടിയന്തര സാഹചര്യത്തെ മറികടക്കുന്നതിനും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം അഭ്യര്‍ഥിക്കാനൊരുങ്ങുകയാണ് നേപ്പാള്‍