
കൊച്ചി:മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട യൂട്യൂബ് ചാനലായി കരിക്ക്.യൂട്യൂബ് ഇന്ത്യയുടെ കണ്ടന്റ് പാർട്ണർഷിപ്പ് വിഭാഗം ഡയറക്ടർ സത്യരാഘവനാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മലയാളികൾ യൂട്യൂബ് ഉപഭോഗത്തിന്റെ കാര്യത്തിൽ നൂറ് ശതമാനം വളർച്ചയാണ് കൈവരിച്ചത്.
ഈ കാലയളവിൽ 10 ലക്ഷത്തിലേറെ സബ്സ്ക്രൈബർമാരുള്ള മലയാളം ചാനലുകളുടെ എണ്ണം 17 ആയി.മറ്റ് ചാനലുകളുടെ യൂട്യൂബ് ചാനലുകൾ ഒഴിവാക്കിയാൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് 26 ലക്ഷം വരിക്കാരുള്ള കരിക്കാണ്.കരിക്കിന് പിന്നിലായി എം4 ടെക് ,എം ടി വ്ളോഗ്,വില്ലെജ് ഫുഡ് ചാനൽ,വീണാസ് കറി വേൾഡ് തുടങ്ങിയവയാണുള്ളത്.
സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ ഒഫീഷ്യൽ ട്രെയ്ലർ ഒരു കോടിയിലേറെ പേർ കണ്ടിട്ടുണ്ട്.കോമഡി,മ്യൂസിക്,പാചകം,വിദ്യാഭ്യാസം ,ടെക്നോളജി തുടങ്ങിയ മേഖലകളിലെ വീഡിയോകൾ എല്ലാം മലയാളിക്ക് പ്രിയപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.