സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

0
19

കൊച്ചി; സ്വര്‍ണ വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണവില ഏറ്റക്കുറച്ചിലില്ലാതെ തുടരുന്നത്. പവന് 25,760 രൂപയിലും ഗ്രാമിന് 3,220 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ജൂലൈ 19ന് പവന്റെ വില 26,120 എന്ന സര്‍വകാല റിക്കോര്‍ഡില്‍ എത്തിയിരുന്നു. ഇതിന് ശേഷമാണ് വില താഴ്ന്നത്.