
ദോഹ:പൊളിച്ചു മാറ്റാനാകുന്ന ലോകത്തിലെ ആദ്യത്തെ സ്റ്റേഡിയത്തിലാകും 2022 ലോകകപ്പ് ഫുട്ബോൾ വേദിയാകുക.മോഡ്യുലാര്‍ ബില്‍ഡിങ് ബ്ലോക്കുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന സ്റ്റേഡിയത്തില്‍ 40,000 ഇരിപ്പിടങ്ങളാണ് ഉള്ളത്.ഫെന്‍വിക് ഇറിബാരന്‍ ആര്‍ക്കിടെക്സാണ് പൊളിച്ചു മാറ്റാനാകുന്ന റാസ് അബൂ അബൂദ് സ്റ്റേഡിയത്തിെന്റ രൂപകല്പന ചെയ്തത്.
ബ്ലോക്കുകൾ വളരെ വേഗത്തിൽ തന്നെ കൂട്ടി യോജിപ്പിക്കാനും പൊളിച്ചുമാറ്റാനുമാകും.എട്ട് സ്റ്റേഡിയങ്ങളായിരിക്കും 2022 ഫുട്ബോളിന് ഉണ്ടാകുക.ഖലീഫ സ്റ്റേഡിയം, റാസ് അബൂ അബൂദ്, ലുസൈല്‍, അല്‍ ബെയ്ത് ,അല്‍ വക്റ (ജനൂബ് സ്റ്റേഡിയം), അല്‍ തുമാമ, അല്‍ റയ്യാന്‍ എജുക്കേഷന്‍ സിറ്റി എന്നീ സ്റ്റേഡിയങ്ങളാണിവ.
മത്സരങ്ങൾക്കായുള്ള മറ്റ് വേദികളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.അടുത്ത വർഷത്തോടെ എട്ട് സ്റ്റേഡിയങ്ങളുടെയും നിർമാണം പൂർത്തീകരിക്കുകയും ഫിഫക്ക് കൈമാറുകയും ചെയ്യും.