കെ​വി​ന്‍ കൊ​ല​ക്കേ​സി​ല്‍ ഓ​ഗ​സ്റ്റ് 14 ന് ​വി​ധി പ​റ​യും

0
24

കോട്ടയം; കെവിന്‍ കൊലക്കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഓഗസ്റ്റ് 14 ന് വിധി പറയും. മൂന്നു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ അതിവേഗമാണ് കോടതി വ്ധി പറയുന്നത്.

കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയെന്നാണ് കുറ്റപത്രം.നരഹത്യ ഉള്‍പ്പെടെ 10 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് കേസില്‍ ആകെ 14 പ്രതികളാണുള്ളത്.179 സാക്ഷിമൊഴികളും 176 പ്രമാണങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ​വി​നെ മ​ന​പൂ​ര്‍​വ​മാ​യി പു​ഴ​യി​ലേ​ക്ക് ത​ള​ളി​യി​ട്ടു കൊ​ന്നെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം.എ​ന്നാ​ല്‍ മ​ന​പൂ​ര്‍​വ​മാ​യി ത​ള്ളി​യി​ട്ട​തി​ന് തെ​ളി​വി​ല്ലെ​ന്നും കൊ​ല​പാ​ത​ക​ക്കു​റ്റം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. 

ക​ഴി​ഞ്ഞ വ​ര്‍​ഷം മെ​യ് 27നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ്ര​ണ​യ വി​വാ​ഹ​ത്തി​ന്‍റെ പേ​രി​ല്‍ ഭാ​ര്യാ സ​ഹോ​ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. 2018 മെ​യ് 24-നാ​ണ് കോ​ട്ട​യ​ത്ത് ബി​രു​ദ​വി​ദ്യാ​ര്‍​ഥി​നി​യാ​യ നീ​നു കെ​വി​നെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്.

വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന്‌ നീ​നു​വി​നെ​യും കെ​വി​നെ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. വീ​ട്ടു​കാ​രോ​ടൊ​പ്പം പോ​കാ​നാ​ണ് നീ​നു​വി​നോ​ട് പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ച​ത്. അ​തി​ന് വി​സ​മ്മ​തി​ച്ച​തോ​ടെ ബ​ലം​പ്ര​യോ​ഗി​ച്ച്‌ നീ​നു​വി​നെ അ​വി​ടെ നി​ന്ന് കൊ​ണ്ടു​പോ​കാ​ന്‍ വീ​ട്ടു​കാ​ര്‍ ശ്ര​മി​ച്ചു. ബ​ഹ​ളം കേ​ട്ട് ആ​ളു​ക​ള്‍ കൂ​ടി​യ​തോ​ടെ വീ​ട്ടു​കാ​ര്‍ പി​ന്‍​വാ​ങ്ങി.

തു​ട​ര്‍​ന്ന് മെ​യ് 28ന് ​കോ​ട്ട​യ​ത്തെ ചാ​ലി​യേ​ക്ക​ര ആ​റ്റി​ല്‍ നി​ന്ന് കെ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​തി​ന്‍റെ ത​ലേ​ദി​വ​സം നീ​നു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഷാ​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​റി​ലെ​ത്തി​യ സം​ഘം കെ​വി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു. നീ​നു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഷാ​നു​വും അ​ച്ഛ​ന്‍ ചാ​ക്കോ​യും കേ​സി​ലെ മുഖ്യ പ്ര​തി​ക​ളാ​ണ്.