ഡോക്ടര്‍ മുത്തുലക്ഷമി റെഡ്ഡിയെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍

0
112

ഡോക്ടര്‍ മുത്തുലക്ഷമി റെഡ്ഡിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. ഡോ. മുത്തുലക്ഷമിയുടെ 133ാം ജന്മദിനത്തോടനുബന്ധിച്ചാണ് ആദരവ്. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യവനിതാ നിയമാസഭാംഗം, സര്‍ക്കാര്‍ ആശുപത്രിയിലെ ആദ്യ വനിതാ ഹൗസ്സര്‍ജന്‍, പുരുഷന്മാരുടെ കോളേജില്‍ പ്രവേശനം നേടിയ ആദ്യ വനിതാ വിദ്യാര്‍ത്ഥിനി, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിന് വേണ്ടി പോരാടിയ ധീര വനിത എന്നീ നിലകളില്‍ പ്രശസ്തയായ വ്യക്തിയാണ് മുത്തുലക്ഷ്മി റെഡ്ഡി.

തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍1886-ലായിരുന്നു മുത്തുലക്ഷ്മിയുടെ ജനനം. മഹാരാജാസ് കോളേജിലെ പ്രൊഫസറായിരുന്നു പിതാവ് നാരായണസ്വാമി. മാതാവ് ചന്ദ്രമ്മാള്‍ വീട്ടമ്മയായിരുന്നു. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് മുത്തുലക്ഷ്മി ഉപരിപഠനം പൂര്‍ത്തിയാക്കിയത്.
മദ്രാസ് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടുന്ന ആദ്യ വനിതാ വൈദ്യശാസ്ത്ര വിദ്യാര്‍ഥിനിയായിരുന്നു മുത്തുലക്ഷ്മി. 912?
1912ല്‍ഇന്ത്യയിലെ ആദ്യ വനിത ഡോക്ടറായി. സര്‍ക്കാര്‍ മെറ്റേണിറ്റി ആന്‍ഡ് ഒഫ്താല്‍മിക് ആശുപത്രിയിലെ ആദ്യ വനിത ഹൗസ് സര്‍ജനും ഡോ. മുത്തുലക്ഷ്മിയാണ്.

സരോജിനി നായിഡുവുമായുള്ള പരിജയമാണ് മുത്തുലക്ഷ്മിയെ നിതാ സമ്മേളനങ്ങളില്‍ സജീവമാക്കിയത്. മഹാത്മാഗാന്ധിയില്‍ ആകൃഷ്ടയായ അവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തു.1927-ല്‍ മദ്രാസ് നിയമസഭയില്‍ സാമാജികയായി. അനാഥാരായ പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി ചെന്നൈയില്‍ അവ്വൈ ഹോമിന് തുടക്കം കുറിച്ചു. പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുക, അവര്‍ക്കെതിരായ ലൈംഗികചൂഷണങ്ങള്‍, നിരക്ഷരത എന്നീ വിഷയങ്ങളിലും അതിശക്തമായ ഇടപെടലുകളാണ് മുത്തുലക്ഷ്മി നടത്തിയത്.

1954-ല്‍ കാന്‍സര്‍ രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുന്നതിനായി മുത്തുലക്ഷ്മി ആരംഭിച്ച അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് പ്രശസ്ത കാന്‍സര്‍ ചികിത്സാ കേന്ദ്രമാണ്. 1956-ല്‍ രാജ്യം ഇവര്‍ക്ക് പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ഡോ.സുന്ദര റെഡ്ഡിയാണ് ഭര്‍ത്താവ്. 1968-ല്‍ 81-ാം വയസ്സില്‍ മുത്തുലക്ഷ്മി അന്തരിച്ചു.