കോം​ഗോ​യി​ല്‍ എ​ബോ​ള പ​ട​രു​ന്നു

0
88

കിന്‍ഷസ; കോംഗോയില്‍ എബോള വൈറസ് പടരുന്നു. ഗോമ നഗരത്തില്‍ ഒരാള്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞമാസം ഗോമയില്‍ എബോള ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. ഇതര രാജ്യങ്ങളുമായി കോംഗോയെ ബന്ധിപ്പിക്കുന്ന നഗരമാണ് ഗോമ.

എബോള വാറസ്ഥിരീകരിച്ചതിനെതുടര്‍ന്ന് ലോകാരോഗ്യസംഘടന രാജ്യാന്തരതലത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതരരാജ്യങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യതയാണ് പ്രഖ്യാപനത്തിന് കാരണം. റു​വാ​ന്‍​ഡ,സൗ​ത്ത് സു​ഡാ​ന്‍, ഉ​ഗാ​ണ്ട തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍​ക്കും ജാ​ഗ്ര​ത​നി​ര്‍​ദ്ദേ​ശ​വും ന​ല്‍​കി​യി​രു​ന്നു.

ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ കോം​ഗോ​യി​ല്‍ എ​ബോ​ള മൂ​ലം 1700 പേ​ര്‍ മ​രി​ച്ചു​വെ​ന്നാ​ണ് ക​ണ​ക്ക്. 2014-15 വ​ര്‍​ഷം പ​ടി​ഞ്ഞാ​റ​ന്‍ ആ​ഫ്രി​ക്ക​യി​ല്‍ എ​ബോ​ള ബാ​ധ​യെ തു​ട​ര്‍​ന്ന് പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ര്‍ മരണപ്പെട്ടിരുന്നു.