
ടെഹ്റാന്: ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫിനുമേല് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. സരീഫിന് അമേരിക്കയിലോ അമേരിക്കന്‍ നിയന്ത്രണത്തിലോ ഉള്ള സ്ഥലങ്ങളിലെ സ്വത്തുവകകളെല്ലാം മരവിപ്പിച്ചു.
ഇറാന് പരമോന്നത നേതാവായ അയത്തൊള്ള അലി ഖമേനിയുടെ വീണ്ടുവിചാരമില്ലാത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നയാളാണ് സരീഫെന്ന് അമേരിക്ക കുറ്റപ്പെടുത്തി. എന്നാല്‍ അമേരിക്കയുടെ തെറ്റായ നയങ്ങള്‍ക്ക് താന്‍ ഭീഷണിയാണെന്ന് കണ്ടതോടെയാണ് ഇത്തരം നടപടിയെന്ന് മുഹമ്മദ് ജവാദ് സരീഫ് പ്രതികരിച്ചു.