ഉന്നാവ് അപകടം: ലോക്സഭയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ്

0
17

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗ കേസിലെ പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പാര്‍ലമെന്‍റില്‍ ഇന്നും പ്രതിപക്ഷ ബഹളം. ലോക്സഭയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ചര്‍ച്ച കൂടാതെ ബില്ലുകള്‍ അവതരിപ്പിച്ച്‌ പാസാക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസ് എം.പി ശശി തരൂര്‍, ഡി.എം.കെ എം.പി കനിമൊഴി അടക്കമുള്ള അംഗങ്ങള്‍ സ്പീക്കറെ പ്രതിഷേധം അറിയിച്ചു.

അതേസമയം, രാജ്യസഭാ എം.പിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കി. അടുത്ത ഏഴ് ദിവസും സഭയില്‍ ഹാജരാകണമെന്നാണ് വിപ്പില്‍ നിര്‍ദേശിച്ചിട്ടുള്ളത്.