ഉപാധികളില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന് ബ്രിട്ടണ്‍ ബ്രിട്ടന്‍

0
75

ലണ്ടന്‍;യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടണ്‍ മെന്നാണ് ഐറിഷ് കരാര്‍ പിന്‍വലിച്ചില്ലെങ്കില്‍ ഉപാധികളില്ലാത യൂറോപ്യന്‍ യൂണിയന്‍ വിടുമെന്നാണ് ബ്രിട്ടന്റെ നിലപാട്‌. കരാര്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.

മുതിര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉപദേഷ്ടാവും ബ്രെക്‌സിറ്റ് മദ്ധ്യസ്ഥനുമായ ഡേവിഡ് ഫ്രോസ്റ്റിനെ ബ്രിട്ടന്റെ നിലപാട് വ്യക്തമാക്കുന്നതിനായി ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലേക്ക് അയച്ചിരിക്കുകയാണ്. ഡേവിഡ് ഫ്രോസ്റ്റ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ ചര്‍ച്ച നടത്തും.

ഒക്ടോബര്‍ 31ന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറാനാണ് ബ്രിട്ടന്റെ തീരുമാനം. ഐറിഷ് കരാര്‍ പിന്‍വലിച്ചില്ലെങ്കില്‍ ഉപാധികളില്ലാതെ പിന്മാറേണ്ടതായി വരും. ആ സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.