ഗൃഹസന്ദർശനത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാനൊരുങ്ങി സിപിഐഎം

0
33

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നടത്തിയ ഗൃഹസന്ദർശന വേളയിൽ ജനങ്ങളിൽ നിന്നും മനസ്സിലാക്കിയ തോൽവിയുടെ കാരണങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ ഒരുങ്ങുകയാണ് സിപിഐഎം .ശബരിമല വിഷയത്തിലെ പാർട്ടിയുടെ നിലപാട് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ ബാധിച്ചുവെന്ന് ഗൃഹ സന്ദർശനത്തിൽ പങ്കെടുത്തവർ പറഞ്ഞിരുന്നു.

തങ്ങളുടെ പരിധിയിൽ വരുന്ന വീടുകളെയും ആരാധനാലയങ്ങളെയും നിരീക്ഷിക്കാൻ ചുമതലക്കാരനെ നിയമിക്കാൻ ബ്രാഞ്ച് കമ്മിറ്റികളോട് സംസ്‌ഥാന കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.ഒരു വീട്ടിൽ തന്നെ പല പാർട്ടിയിൽ പ്രവർത്തിക്കുന്നവരുണ്ട്.സ്‌ഥിരമായി പാർട്ടിക്ക് ഒപ്പം നിന്നവരുടെ വോട്ടുകൾ പോലും ഇത്തവണ പാർട്ടിക്ക് ലഭിച്ചില്ല.

ഓരോ വീടിന്റെയും ചുമതല ലഭിക്കുന്ന പ്രവർത്തകൻ ആ വീട്ടിലെ ഓരോ അംഗങ്ങളുടെയും രാഷ്ട്രീയ ചായ്‌വ് മനസ്സിലാക്കണമെന്ന നിർദേശമുണ്ട്.