സഭാതര്‍ക്ക വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സുപ്രീംകോടതി

0
25

ഡല്‍ഹി; സഭാതര്‍ക്കത്തെത്തൊല്ലിയുള്ള കേസുകളില്‍ കേരള സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് സുപ്രീം കോടതി. കേരളത്തിലെ സഭാ തര്‍ക്ക് കേസുകളില്‍ കുഴപ്പം സര്‍ക്കാരിന്റേതാണെന്നും. മതപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് എന്തു കാര്യമാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു

തീര്‍പ്പായ കേസില്‍ വീണ്ടും വീണ്ടും ഹര്‍ജികള്‍ വരുന്നതുമായി ബന്ധപ്പെട്ട വിഷയം ഉന്നയിക്കപ്പെട്ടപ്പോഴാണ്, സുപ്രീംകോടതി അതൃപ്തി അറിയിച്ചത്. പണം ഉള്ളവര്‍ വീണ്ടും വീണ്ടും കേസ്സുകള്‍ നടത്തി കൊണ്ട് ഇരിക്കുമെന്നും മിശ്ര പറഞ്ഞു.

അതിനിടെ മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ യാക്കോബായ, ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച മന്ത്രിസഭ ഉപസമിതിയാണ് ചര്‍ച്ച വിളിച്ചിരിക്കുന്നത്. ഇന്നത്തേക്കാണ് ചര്‍ച്ച വിളിച്ചിരിക്കുന്നത്.