അഭിമന്യുവിന്റെയും നൗഷാദിന്റെയും കൊലപാതകത്തിന് കാരണക്കാരായ എസ് ഡിപിഐക്കാരെ പിടികൂടണമെന്ന് ചെന്നിത്തല

0
33

തിരുവനന്തപുരം:അഭിമന്യുവിന്റെയും,നൗഷാദിന്റെയും കൊലപാതകത്തിന് പിന്നിലുള്ള എല്ലാ എസ് ഡി പി ഐ പ്രവർത്തകരെയും പിടിക്കൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അഭിമന്യു കൊലപാതകത്തിൽ പത്തും പതിനൊന്നും പ്രതികളാണ് യഥാർഥത്തിൽ പ്രധാന പ്രതികളെന്നുള്ള വാർത്തകൾ ആദ്യം വന്നിരുന്നു.പ്രധാനപ്രതികളെ പിടികൂടാൻ ഇത് വരെ കഴിഞ്ഞിട്ടില്ല.അത് കൊണ്ടാണ് എസ് ഡി പി ഐയുടെ ഗുണ്ടായിസം ഇപ്പോഴും നിലനിൽക്കുന്നത്.

നിയമപരമായി ഇവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അക്രമങ്ങളും കൊലപാതകങ്ങളും ഇനിയുമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.ചാവക്കാട് നൗഷാദ് മൃഗീയമായാണ് കൊല്ലപ്പെട്ടത് .കൂടെയുണ്ടായിരുന്ന മൂന്ന് പേരുടെയും പരുക്ക് ഗുരുതരമായിരുന്നു.ഇതിലും പ്രതികളെ ഇത് വരെ പിടികൂടാനായിട്ടില്ല എന്നുള്ളത് നിരാശാജനകമായ കാര്യമാണ്.എത്രയും വേഗം ഈ കൊലപാതകത്തിന് കാരണക്കാരായ എല്ലാ എസ് ഡി പി ഐ പ്രവർത്തകരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.