അമർനാഥ്‌ തീർത്ഥാടകരെ പാക് ഭീകരർ ലക്ഷ്യം വച്ചു:തെളിവുകൾ ലഭിച്ചെന്ന് സൈന്യം

0
80

പാക്കിസ്ഥാൻ സൈന്യത്തിന്റെ സഹായത്തോടെ അമർനാഥ് തീർഥാടകരെ പാക്കിസ്ഥാൻ ഭീകരർ ലക്ഷ്യം വച്ചെന്ന് ഇന്ത്യൻ സൈന്യം.അമർനാഥ് തീർത്ഥാടകർ പോകുന്ന വഴിയിൽ നിന്നും കുഴിബോംബുകളും ടെലിസ്‌കോപിക് എം24 അമേരിക്കന്‍ സ്‌നിപ്പര്‍ റൈഫിളും കണ്ടെത്തിയതായി സൈന്യവും പോലീസും സംയുക്തമായി പങ്കെടുത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് ഒരു ഭീകരനെ പിടികൂടിയതായി സൈന്യം അറിയിച്ചു.ഇയാളിൽ നിന്നും പാക്കിസ്ഥാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ കണ്ടെത്തി.

തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്നും സമാധാന അന്തരീക്ഷം തകർക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്നും ലഫ്. ജനറല്‍ കെ.ജെ.എസ്. ധില്ലന്‍ പറഞ്ഞു.മൈനുകളും മറ്റ് ആയുധങ്ങളും അമർനാഥിലേക്കുള്ള വഴിയിൽ നിന്നും കണ്ടെടുത്തത് പാകിസ്ഥാന്റെ നേരിട്ടുള്ള ബന്ധത്തെയാണ് കാണിക്കുന്നതെന്ന് ലഫ്.ജനറൽ പറഞ്ഞു.