അയോധ്യ തർക്കപരിഹാരത്തിനായുള്ള ചർച്ചകൾ ഫലം കണ്ടില്ലെന്ന് മധ്യസ്‌ഥ സമിതി റിപ്പോർട്ട്

0
28

ന്യൂഡൽഹി:അയോധ്യ വിഷയത്തിൽ തർക്കം പരിഹരിക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടുവെന്ന് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്.ഭൂമി തർക്കം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.റിപ്പോർട്ട് ഇന്ന് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

സുപ്രീം കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് എഫ് എം ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ സമിതിയിൽ ശ്രീ ശ്രീ രവിശങ്കർ,മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരായിരുന്നു ഉൾപ്പെട്ടിരുന്നത്.മധ്യസ്‌ഥ ചർച്ചയ്ക്ക് ഫൈസാബാദിലായിരുന്നു പ്രതേക സൗകര്യം ഒരുക്കിയിരുന്നത്.ഇത് സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങൾക്ക് നൽകിയിരുന്നില്ല.

അയോധ്യ കേസ് ഭൂമിതർക്കമായി മാത്രമാണ് കാണുന്നതെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.പൊതുജനങ്ങളുടെ അഭിപ്രായം അറിയാനായി പബ്ലിക് നോട്ടീസ് പുറത്തിറക്കണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ അറിയിച്ചിരുന്നു.