
ഡല്‍ഹി; ആഗോള ജിഡിപി റാങ്കിംഗില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 20.5 ട്രില്യണ്‍ ഡോളറാണ് അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉത്പാദനം. ചൈനയാണ് രണ്ടാം സ്ഥാനത്ത്. 2018 ലെ കണക്ക് പ്രകാരമാണ് ഈ നേട്ടം
ജപ്പാന് മൂന്നാം സ്ഥാനത്തുണ്ട്. ആഗോള ജിഡിപി റാങ്കിങില്‍ യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് അഞ്ചും ആറും സ്ഥാനത്തുളളത്. ഇന്ത്യ ആറാമത്തെ വലിയ സമ്പദ്ഘടനയായിരുന്നുവെന്നും വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.