ഇരുപത്തൊന്ന് വയസ് കഴിഞ്ഞ സൗദി വനിതകൾക്ക് ഇനി പുരുഷന്മാരുടെ അനുവാദമില്ലാതെ വിദേശത്ത് പോകാം

0
74

റിയാദ്:ഇരുപത്തൊന്ന് വയസ് കഴിഞ്ഞ സൗദി വനിതകൾക്ക് പുരുഷന്മാരുടെ അനുമതിയില്ലാതെ വിദേശത്ത് യാത്ര ചെയ്യാനുള്ള അനുമതി നൽകി സൗദി ഭരണകൂടം.വിദേശ യാത്ര നടത്തണമെങ്കിൽ മുൻപ് സൗദിവനിതകൾക്ക് ഭർത്താവിന്റെയോ പിതാവിന്റെയോ അനുമതി വേണമായിരുന്നു.

വെള്ളിയാഴ്ചയാണ് സൗദി സ്ത്രീകൾക്ക് പുരുഷന്മാരുടെ ഒപ്പം നിൽക്കാൻ കഴിയുന്ന ചരിത്ര വിധി പ്രഖ്യാപിച്ചത്.ഇതിന് പുറമെ കുട്ടികളുടെ ജനനവും,വിവാഹവും,വിവാഹമോചനവും സ്ത്രീകൾക്കും രജിസ്റ്റർ ചെയ്യാനാകും.ലിംഗഭേദം കൂടാതെ പുരുഷന്മാർ ചെയ്യുന്ന എല്ലാ തൊഴിലും ഇനി സ്ത്രീകൾക്കും ചെയ്യാനാകും.കഴിഞ്ഞ വർഷം സൗദിവനിതകൾക്ക് വാഹനം ഓടിക്കുവാനുള്ള അനുമതി നൽകിയിരുന്നു.