ഉന്നാവ് പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് മാറ്റില്ല; ചികിത്സ ലഖ്‌നൗവില്‍ തുടരാമെന്ന് സുപ്രീം കോടതി

0
32

ഡല്‍ഹി; ഉന്നാവ് പെണ്‍കുട്ടിയുടെ ചികിത്സ ഡല്‍ഹിയിലേക്ക് മാറ്റേണ്ടെന്നും ലഖ്‌നൗവില്‍ തന്നെ തുടരാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ് കോടതി ഉത്തരവ്. അതേ സമയം പെണ്‍കുട്ടിയുടെ അമ്മാവനെ തിഹാര്‍ ജയിലിലേക്ക് മാറ്റണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

പെണ്‍കുട്ടിയുടെ സുരക്ഷയും ആരോഗ്യസ്ഥിതിയും പരിഗണിച്ച്‌ കുടുംബവുമായി സംസാരിച്ച ശേഷം ഡല്‍ഹിയിലേക്ക് മാറ്റണമെന്നും സുപ്രീം കോടതി ഇന്നലെ പറഞ്ഞിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ ഡല്‍ഹിയിലേക്ക് മാറ്റാന്‍ തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചത്. ഈ ആവശ്യം പരിഗണിച്ചാണ് കോടതി തീരുമാനം എടുത്തത്. പെണ്‍കുട്ടിക്ക് കേന്ദ്രസേനയുടെ സുരക്ഷ നല്‍കണമെന്നും സുപ്രീം കോടതി പറഞ്ഞു.