എന്ത് സുരക്ഷയാണ് പൊലീസിന് നല്കാൻ കഴിയുക? ചോദ്യമുന്നയിച്ച കുട്ടിയെ സ്കൂളിലയക്കാതെ പേടിച്ച് വീട്ടുകാർ

0
109

ലക്‌നൗ : ഉന്നാവ് പീഡന കേസിൽ പെൺകുട്ടിയെ ട്രക്ക് ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതിന് പിന്നാലെ ഉത്തർപ്രദേശിൽ പൊലീസ് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടു നടത്തിയ ബോധവൽക്കരണ പരിപാടിയിൽ ചോദ്യം ചോദിച്ച പെൺകുട്ടിയെ സ്കൂളിലായാക്കാൻ ഭയന്ന് വീട്ടുകാർ.

പരാതി നല്കുന്നയാൾ സുരക്ഷിതയായിരിക്കും എന്ന് പൊലീസിന് ഉറപ്പു തരാൻ കഴിയുമോ എന്നായിരുന്നു കുട്ടി ചോദിച്ചത്. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. നിരവധിപ്പേർ ഇതിനെ പിന്തുണച്ചിരുന്നു. പീഡിപ്പിക്കുന്ന ആളുടെ സ്വാധീനം നോക്കിയല്ലേ പരാതി നൽകാൻ കഴിയൂ. ഇല്ലെങ്കിൽ മറ്റൊരു ട്രക്ക് തന്നെയും കൊല്ലില്ല എന്ന് പൊലീസിന് ഉറപ്പു നൽകാൻ കഴിയുമോ എന്നാണ് കുട്ടി ചോദിച്ചത്.

എന്നാൽ കുട്ടിയുടെ വീട്ടുകാർ ഇപ്പോൾ ഭയത്തിൻറെ നിഴലിലാണ്. മകളെ ആരെങ്കിലും അപായപ്പെടുത്തുമോയെന്നവർ ഭയക്കുന്നു. ബിജെപി ഭരണത്തിന് കിഴിൽ എത്രത്തോളം സുരക്ഷിതമാണ് ഭാരതം എന്നതിനെ സൂചന കൂടിയാണിത്.

ചോദ്യം ചോദിക്കാനും, ചോദ്യം ചോദിച്ചവർ പുറത്തിറങ്ങാനും ഭയപ്പെടുന്ന അവസ്ഥ. പ്രിൻസിപ്പലുമായി തിങ്കളാഴച സംസാരിച്ച ശേഷമേ കുട്ടിയെ സ്കൂളിലായാക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കു എന്നാണ് കുടുംബം പറയുന്നത്.