കഴുത്തറ്റം വെള്ളത്തിൽ കുരുന്നുമായി ഗോവിന്ദ് നടന്ന് നീങ്ങിയത് ഒന്നര കിലോമീറ്റർ

0
24

വഡോദര:കഴുത്തറ്റം വെള്ളത്തിൽ കുരുന്നുമായി പോലീസ് സബ് ഇൻസ്‌പെക്ടർ ഗോവിന്ദ് ചവദ.കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശക്തമായ മഴ തുടരുന്ന വഡോദരയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.വിശ്വാമിത്രി റെയിൽവേയ്ക്ക് സമീപം ദേവീപുര എന്ന സ്‌ഥലത്തു നിന്നാണ് ഒന്നരവയസ്സുള്ള പെൺകുഞ്ഞിനെയും അമ്മയെയും ഗോവിന്ദും സംഘവും രക്ഷപ്പെടുത്തിയത്.

കഴുത്തറ്റം വരെ വെള്ളമുണ്ടായിരുന്നതിനാൽ മറ്റുള്ളവരെ പോലെ കുഞ്ഞിനേയും കൊണ്ട് വടത്തിൽ പിടിച്ചു നടന്നു നീങ്ങാൻ കുട്ടിയുടെ അമ്മയ്ക്ക് കഴിഞ്ഞില്ല.യുവതിയെ രക്ഷിച്ചു മറുകരയിൽ എത്തിച്ചതിന് ശേഷമാണ് പാത്രത്തിൽ തുണികൾ നിറച്ചതിന് ശേഷം കുട്ടിയെ തലയിൽ ഇരുത്തി ഗോവിന്ദ് ഒന്നരകിലോമീറ്റർ നടന്ന് മറുകരയിൽ എത്തിച്ചത്.ശക്തമായ ഒഴുക്ക് ഇവിടെ ഉണ്ടായിരുന്നു.ഗുജറാത്ത് എഡിജിപി ഡോ. ഷംഷേര്‍ സിങ്ങാണ് ട്വീറ്ററിലൂടെ ഗോവിന്ദ് കുഞ്ഞുമായി നടന്ന് വരുന്ന ചിത്രം പങ്കുവച്ചത്.സമൂഹമാധ്യമങ്ങളിൽ ഗോവിന്ദ് ചവദിന്റെ രക്ഷാപ്രവർത്തനത്തിന് ഏറെ പ്രശംസ ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു.


വഡോദരയിൽ നിന്നും 5,000 പേരെയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുള്ളത്.റെക്കോർഡ് മഴയാണ് ഈ ദിവസങ്ങളിൽ വഡോദരയിൽ രേഖപ്പെടുത്തിയത്.വിമാനത്താവളത്തിന്റെയും റെയിൽവേ സ്റ്റേഷന്റെയും പ്രവർത്തനത്തെ കനത്തമഴ ബാധിച്ചിരുന്നു.