
ഡല്‍ഹി; കശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ മധ്യസ്ഥത വേണ്ടെന്നറിയിച്ച് ഇന്ത്യ. യുഎസ് വിദേശകാര്യ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചു. കശ്മീര്‍ എന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയമാണ്. അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയിലൂടെ അതിനു പരിഹാരം കാണുമെന്നും ഇന്ത്യ അറിയിച്ചു.
കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ താന്‍ മദ്ധ്യസ്ഥന്റെ സ്ഥാനം വഹിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും മോദിക്കും ഇമ്രാന് ഖാനും ഇടയില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ താന്‍ തയാറാണെന്നും ട്രംപ് രണ്ടുതവണ അറിയിച്ചിരുന്നു. ട്രംപിന്റെ നിലപാടിനെ തള്ളിയാണ് ഇന്ത്യ തീരുമാനമറിയിച്ചിരിക്കുന്നത്.