പിടിച്ചെടുത്ത ജിഹാദികളെ യൂറോപിലേക്ക് വിട്ടയക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

0
118
സഖ്യകക്ഷികൾ പിടിച്ചെടുത്ത 2500 ഓളം ജിഹാദികൾ യൂറോപ്യൻ മണ്ണിൽ ചുറ്റിക്കറങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.മിഡിൽ ഈസ്റ്റിൽ പിടിക്കപ്പെട്ട യൂറോപ്യൻ പോരാളികളെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനും വിചാരണ ചെയ്യുന്നതിനും യൂറോപ്യന്‍ യൂണിയന്‍ വിമുഖത കാട്ടുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്‌.

പതിനായിരത്തോളം പേരെ പിടികൂടിയിട്ടുണ്ടെന്നും അതില്‍ 2500 ഐസ് പ്രവര്‍ത്തകരെ യൂറോപ്പിലേക്ക് മടക്കി അയക്കുമെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയച്ചു. യൂറോപ്പ് അവരെ കൊണ്ടുപോകുന്നില്ലെങ്ങില്‍ അമേരിക്കയ്ക്ക് അവരെ വിട്ടയക്കേണ്ടതായി വരുമെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. യുഎസ് സൈന്യം പിന്‍മാറിയാല്‍ ജാഹാദികള്‍ യൂറോപ്പിനെ വ്യാപിക്കാന്‍ ഇടയുണ്ടെന്നും ട്രംപ് പറഞ്ഞു.