ബസിൻറെ ഡോർ തലയിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു

0
63

തിരുവനന്തപുരം : ബസിൻറെ തുറന്നിരുന്ന ഡോർ തലയിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു. കിളിമാനൂരിനടുത്ത് നഗരൂര്‍ രാജധാനി എഞ്ചിനീയറിഗ് കോളേജിലെ ഫെെനല്‍ ഈയര്‍ വിദ്യാര്‍ത്ഥിനി ഗായത്രി(19)യാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ നഗരുര്‍ -നെടുമ്പറമ്പ് റോഡില്‍ കോളേജ് ജംഗ്ഷനിലാണ് അപകടം. ബാല സുബ്രഫ്മണ്യം എന്ന സ്വകാര്യ ബസ്സിന്‍റെ തുറന്നിരുന്ന ഡോര്‍ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം.

വെള്ളല്ലൂരില്‍ നിന്നു പതിവുപോലെ കാലത്ത് എട്ടരമണിയോടെ ബാലസുബ്‌രഹ്മണ്യം ബസ്സില്‍ കോളേജിലേക്ക് പോവുകയായിരുന്നു ഗായത്രി. കോളേജ് ജംഗഷനില്‍ നെടുമ്പറമ്പില്‍ ഇറങ്ങി മുന്നോട്ട് നടക്കുമ്പോള്‍ അതേബസ്സ് ഡോര്‍ അടയ്കാതെ പിന്നാലെയെത്തുകയും ഗായത്രിയെ ഇടിച്ച് വീഴ്ത്തുകയുമായിരുന്നു.

പരിക്കേററ ഗായത്രിയെ വെഞ്ഞാറമൂട് ഗോകംലം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്ററ് മാര്‍ട്ടത്തിനുശേഷം വെള്ളല്ലൂരില്‍ സംസ്ക്കരിക്കും.വെള്ളല്ലുര്‍ ഗായത്രി ഭവനില്‍ പരേതനായ ഷാജീസിന്‍റെയും റീഖയുടേയും മുത്ത മകളാണ് ഗായത്രി.