
ബാലുവിന്റെ മീന്സ്നേഹമാണ് ഇപ്പോള്‍ പാറമട വീട്ടിലെ പുതിയ സംഭവം. സ്വര്‍ണമത്സ്യങ്ങളെ നോക്കിയിരിപ്പാണ് ബാലു. ‘ഇന്ന് മൊത്തം ഈ മീനുകളെ നോക്കി ഇവിടെത്തന്നെ ഇരിക്കാനുള്ള പരിപാടിയാണോ?’ ‘അച്ഛന്റെ ജീവിതം ഈ മീനുകള്‍ക്ക് വേണ്ടി ഉഴിഞ്ഞു വച്ചോ?’ എന്നൊക്കെ മുടിയനും കൂട്ടരും ചോദിക്കുന്നുണ്ട്. മീൻ തീറ്റ നിർത്തി എന്നുവരെ ബാലു പറയുന്നുണ്ട്. 7 30 നു ഫ്ലോർസ് ചാനലിൽ സംപ്രേക്ഷണ ചെയ്യുന്ന പരിപാടി യൂട്യുബിലും അപ്ലോഡ് ചെയ്യും.
വന്‍പ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവര്‍ഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയല്‍ മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതല്‍ മുതിര്‍ന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകര്‍ഷിക്കുന്നത്.
നിത്യജീവിതത്തില്‍ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയല്‍ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നല്‍ പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങള്‍ക്കും കഴിയുന്നുണ്ട്. അയല്‍പ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.