മഗ്‌സസേ പുരസ്‌കാരം എൻ ഡി ടിവിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ രവീഷ് കുമാറിന്

0
36
The Vice President, Shri M. Venkaiah Naidu presenting the 12th Ramnath Goenka Awards for Excellence in Journalism, in New Delhi on December 20, 2017.

ന്യൂഡൽഹി:എൻ ഡി ടിവിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ രവീഷ്‌കുമാറിന് രമൺ മാഗ്‌സസെ പുരസ്‌കാരം .
എൻ ഡി ടിവിയിലെ ഏറ്റവും ജനശ്രദ്ധ നേടിയ പരിപാടിയായ പ്രൈം ടൈം എന്ന പരിപാടിയുടെ അവതാരകനാണ് രവീഷ്.അഞ്ചു പേർക്കാണ് ഇത്തവണ മാഗ്‌സസെ പുരസ്‌കാരം ലഭിച്ചത്.

ഫിലിപ്പൈൻ പ്രസിഡന്റായിരുന്ന രമൺ മാഗ്‌സസെയുടെ സ്മരണക്കായാണ് 1957 മുതൽ ഏഷ്യയുടെ നോബൽ എന്നറിയപ്പെടുന്ന ഈ ബഹുമതി നൽകി വരുന്നത്.
ആചാര്യ വിനോബാ ഭാവെ, മദര്‍ തെരേസ, ബാബാ ആംതെ, അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയവരാണ് രവീഷ്‌കുമാറിന് മുൻപ് മഗ്‌സസേ പുരസ്‌കാരത്തിന് അര്‍ഹരായ ഇന്ത്യക്കാർ.