തിരുവനന്തപുരം:രാഷ്ട്രീയമാണ് ഏറ്റവും വലിയ ജോലിയെന്നും ആർ എസ്എസ് ആണ് ഏറ്റവും വലിയ എൻ ജി ഒ എന്നും മുൻ ഡിജിപി ജേക്കബ് തോമസ്.രാഷ്ട്രീയ പ്രവർത്തനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത് കൊണ്ട് തന്നെ ഇനി സർവീസിലേക്ക് പ്രവേശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണം എന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണൽ ഉത്തരവ് ഇറക്കിയിരുന്നു.കൃത്യമായ കാരണങ്ങൾ ഇല്ലാതെയാണ് തുടർച്ചയായുള്ള സസ്പെൻഷനുകൾ അദ്ദേഹത്തിന് ലഭിച്ചതെന്നും ട്രിബ്യുണൽ കണ്ടെത്തിയിരുന്നു.