‘വിക്രം വേദ’ ബോളിവുഡിലേക്ക് ആമിർ ഖാനും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിൽ

0
33

2017 ലെ മികച്ച തമിഴ് ചിത്രങ്ങളില്‍ ഒന്നായ ‘വിക്രം വേദ’ ഭാഷയുടെ അതിരുകള്‍ താണ്ടി ഹിന്ദിയിലേക്ക്. പുഷ്കര്‍-ഗയത്രി സംവീധാനം ചെയ്ത ചിത്രത്തില്‍ മാധവൻ, വിജയ് സേതുപതി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രം ഹിന്ദിയില്‍ എത്തുമ്പോള്‍ മാധവന്റെ വേഷം സെയ്ഫ് അലി ഖാന്‍ ചെയ്യും എന്നും വിജയ്‌ സേതുപതി അവതരിപ്പിച്ച വേഷം ആമിര്‍ ഖാന്‍ ചെയ്യും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. പുഷ്കര്‍-ഗായത്രി എന്നിവര്‍ തന്നെയായിരിക്കും ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്.

അടുത്ത വര്‍ഷം മാര്‍ച്ചോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നീരജ് പാണ്ടേയാണ്.