
തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം റദ്ദാക്കിയുള്ള ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ വിധിക്കെതിരെ കോണ്‍ഗ്രസ്. വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി. സിബിഐ അന്വേഷണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു കോടതി വിധിയും അന്തിമ വിധിയായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിവിഷന് ബഞ്ചിന്റെ ഉത്തരവ് നീതിക്കുവേണ്ടിയുള്ള ഒരു പാവപ്പെട്ട പിതാവിന്റെ നിലവിളിക്കേറ്റ തിരിച്ചടിയാണെ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിധിക്കെതിരെ നിയമപോരാട്ടം നടത്താന്‍ ഷുഹൈബിന്റെ പിതാവിന് എല്ലാ പിന്തുണയും നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
2018 ഫെബ്രുവരിയിലാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ഷുഹൈബ് കൊല്ലപ്പെടുന്നത്. കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി അടക്കം പ്രതികളാണ്. ഷുഹൈബ് വധക്കേസില്‍ സിപിഎം പ്രതികളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടത് 56.4 ലക്ഷം രൂപയാണ്.