നിർമല സീതാരാമൻ കഴിവ് കെട്ടവൾ: രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന് രാഹുൽ ഗാന്ധി

0
143

ന്യൂഡൽഹി: നിർമല സീതാരാമനെ കഴിവുകെട്ടവളെന്ന് വിശേഷിപ്പിച്ച് രാഹുൽഗാന്ധി .രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയെന്നും രാഹുൽ പറഞ്ഞു.

രാജ്യത്തിന്റെ സമ്പദ്ഘടന പാളം തെറ്റിയാണ് ഓടുന്നതെന്നും,ഇനിയും അവിടൊരു പ്രകാശത്തിന്റെ കണിക കാണുന്നുണ്ട് എന്ന് ധനമന്ത്രി പറഞ്ഞാൽ അത് മാന്ദ്യത്തിലേക്കുള്ള തീവണ്ടിയാണ് പാഞ്ഞു വരുന്നതെന്ന് കരുതിക്കോളാൻ പ്രധാനമന്ത്രിയോട് ട്വീറ്ററിലൂടെ രാഹുൽഗാന്ധി പറഞ്ഞു.എട്ട് പ്രധാനപ്പെട്ട വ്യവസായങ്ങളുടെ വളർച്ച 0.2 ശതമാനമായി കുറഞ്ഞിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.ഇതിന് പിന്നാലെയാണ് ധനമന്ത്രിയെ രൂക്ഷമായി വിമർശിച്ചു കൊണ്ട് രാഹുൽ രംഗത്തെത്തിയിരിക്കുന്നത്.