ഉന്നാവ് അപകടത്തിൽപെട്ട പെൺകുട്ടിക്ക് ന്യുമോണിയ ; ഡോക്ടർമാർ ആശങ്കയിൽ

0
97

ന്യൂ ഡല്‍ഹി : വാഹനാപകടത്തില്‍ പരുക്കേറ്റ് ലഖ്നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഉന്നാവ് പെണ്‍കുട്ടിക്ക് ന്യുമോണിയ ബാധിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിക്ക് പനി അനുഭവപ്പെട്ടിരുന്നു. തുടര്‍പരിശോധനയിലാണ് ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയത്. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കടുത്ത പനി ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിക്ക് ന്യുമോണിയ കൂടി ബാധിച്ചതോടെ ഡോക്ടര്‍മാര്‍ ആശങ്കയിലാണ്.

ബിജെപി എം എൽ എ കുൽദീപ് സിങ് ആണ് കേസിലെ പ്രധാന പ്രതി. പെൺകുട്ടിയുടെ അടുത്ത ബന്ധുക്കൾ അപകടത്തിൽ മരിച്ചിരുന്നു. കുട്ടിയും അഭിഭാഷകനും ഗുരുതര പരിക്കുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച വാഹനത്തിലേക്ക് ട്രക്ക് ഇടിച്ച് അപകടം ഉണ്ടായിരുന്നു. സിബിഐ ആണ് കേസന്വേഷിക്കുന്നത്. പെൺകുട്ടി സുപ്രിം കോടതിക്കയച്ച കത്ത് പൂഴ്ത്തിവെച്ചിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ കോടതി കേസിൽ അടിയന്തിരമായി ഇടപെട്ടിരുന്നു. എം എൽ എ യെ സിബിഐ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.