ഉന്നാവ് കേസ് ; അപകടം പുനഃസൃഷ്ടിച്ച് അന്വേഷണസംഘം, കേസുകള്‍ ഡല്‍ഹിക്ക് മാറ്റില്ല

0
29

ഉന്നാവോ കേസില്‍ ഇരയായ പെണ്‍കുട്ടിക്ക് സംഭവിച്ച് വാഹനാപകടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സിബിഐ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കേസ് ഡല്‍ഹിയിലേക്ക് മാറ്റേണ്ടെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

ബലാത്സംഗവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ ഡല്‍ഹിയിലേക്കു മാറ്റണമെന്ന വ്യാഴാഴ്ചത്തെ ഉത്തരവില്‍ ഭേദഗതിവരുത്തിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പുതിയ ഉത്തരവ്. വാഹനാപകടക്കേസ് ഡല്‍ഹിയിലേക്കു മാറ്റുന്നതുമാത്രം 15 ദിവസത്തേക്കു മരവിപ്പിച്ചു.

അതേസമയം ഇരയായ പെണ്‍കുട്ടി നേരിട്ട വാഹനാപകടം അന്വേഷണസംഘം പുനഃസൃഷ്ടിച്ചു. വിദഗ്ധനായ ഡ്രൈവര്‍ക്കു മാത്രമേ ഇത്തരത്തില്‍ വാഹനം ഇടിച്ചുകയറ്റാന്‍ സാധിക്കൂ വെന്നാണ് അന്വേഷണസംഘത്തിന്റ നിഗമനം.