കൊല്ലത്ത് മധ്യവയസ്‌ക്കനെ മർദിച്ചു കൊന്ന സംഭവത്തിൽ പ്രതികളെ പിടിക്കാൻ കഴിയാതെ പൊലീസ്

0
41

കൊല്ലം : കൊല്ലത്തെ ബാറിന് സമീപം വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ അടിച്ചു കൊന്ന കേസിലെ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

തൊപ്പിയെ ചൊല്ലിയുണ്ടായ തര്‍ക്കവും അതിനെ തുടർന്നുണ്ടായ മർദ്ദനത്തെ തുടർന്നണ് മുണ്ടയ്ക്കല്‍ നേതാജി നഗര്‍ അമ്പാടി ഭവനില്‍ രാജു (52) മരിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് രാജുവിനെ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ രാജു തല്‍ക്ഷണം മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ബിപിന്‍ (25), ജോമോന്‍ എന്നിവര്‍ക്കും, കണ്ടാലറിയാവുന്ന ഒരാള്‍ക്കെതിരെയും കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.