
ശ്രീനഗര്‍; ജമ്മു കശ്മീരിലെ രാഷ്ട്രീയനേതാക്കളോട് ശാന്തരായിരിക്കാന്‍ അഭ്യര്‍ഥിച്ച് സംസ്ഥാന ഗവര്‍ണര്‍ സത്യപാല്‍ മാലിക്. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അമര്‍നാഥ് തീര്‍ഥാടനത്തിന് ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ സൈനിക വിന്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരുകൂട്ടം രാഷ്ട്രീയ നേതാക്കള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മെഹബൂബ മുഫ്തി, ഷാ ഫൈസല്‍, സജ്ജാദ് ലോണ്‍, ഇമ്രാന് അന്‍സാരി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.