ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി ആലിയ ഭട്ട്

0
199

ബോളിവുഡിന്റെ ക്യൂട്ട് ഭട്ട് ആലിയ പുതിയ ലൈഫ്‌സ്റ്റൈൽ വീഡിയോ പുറത്ത് വിട്ടു. ഊട്ടിയില്‍ നടക്കുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ താരം എടുത്ത ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഫാഷന്‍റെ കാര്യത്തിലും ഫിറ്റ്നസിന്‍റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരം കൂടിയാണ് 26കാരിയായ ആലിയ.

ഒരു ദിവസത്തെ പ്ലാനുകൾ എന്തൊക്കെയാണെന്നാണ് വീഡിയോയിലൂടെ ആലിയ പറയുന്നത്. മുന്‍പ് രാവിലെ എഴുന്നേറ്റാലുടന്‍ കോഫി കുടിക്കുന്ന ശീലമുണ്ടായിരുന്നു എന്നും പിന്നീട് ആ ശീലം ഉപേക്ഷിച്ചുവെന്നും ആലിയ പറയുന്നു.

ഇപ്പോള്‍ രാവിലെ എഴുന്നേറ്റാലുടന്‍ നാരങ്ങ ഇട്ട ചൂട് വെള്ളമാണ് കുടിക്കുന്നത് എന്നും ആലിയ വീഡിയോയിലൂടെ പറഞ്ഞു. രാവിലെ എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ് ചൂട് നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും നല്ലതാണ്.