
ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ബിജെപി സര്‍ക്കാരിന് ഒന്നും നിര്‍മ്മിക്കാന്‍ കഴില്ലെന്നും കാലങ്ങളായുള്ള അധ്വാനത്തിന്റെ ഫലമായി കെട്ടിപ്പടുത്തതെല്ലാം തകര്‍ത്തെറിയുകയാണ് ചെയ്യുന്നതെന്നും രാഹുല്‍ ആരോപിക്കുന്നു. ടിറ്ററിലാണ് ഇക്കാര്യം കുറിച്ചത്.
മുന്‍പ് രാജ്യത്തെ സമ്പദ് വ്യവസ്ഥ പാളം തെറ്റിയതായും മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോദിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.