മതിയായ യാത്ര രേഖകളില്ല:മാലിദ്വീപ് മുൻ വൈസ് പ്രസിഡന്റിനെ ഇന്ത്യ തിരിച്ചയച്ചു

0
69

തൂത്തുക്കുടി:മാലിദ്വീപ് മുൻ പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യയിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിച്ച മാലിദ്വീപ് മുൻ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അബ്ദുൽ ഗഫൂറിനെ മതിയായ യാത്ര രേഖകളില്ലാത്തതിനാൽ ഇന്ത്യ തിരിച്ചയച്ചു.അദീപിന് പുറമെ ഒമ്പത് ജീവനക്കാരും കപ്പലിൽ ഉണ്ടായിരുന്നു.

മാലിദ്വീപിൽ ചരക്ക് ഇറക്കിയതിന് ശേഷം തിരികെ വരികയായിരുന്ന കപ്പലിൽ ജോലിക്കാരുടെ വേഷത്തിലാണ് അദീപ് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്.രാജ്യത്തെ ഏതെങ്കിലും പ്രധാനപ്പെട്ട പ്രവേശന കവാടത്തിലൂടെയല്ലാതെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

രാഷ്ട്രീയ അഭയം തേടിയാണ് അദീപ് ഇന്ത്യയിൽ എത്തിയതെന്നും അദ്ദേഹത്തിന് ഇന്ത്യയിൽ അഭയം നൽകണമെന്നും അദീപിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു.വ്യാഴാഴ്‌ച്ചയാണ്‌ കപ്പൽ തൂത്തുക്കുടിയിൽ എത്തിയത്.