ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനം ഇടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

0
95

തിരുവനന്തപുരം : സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനം ഇടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ ചീഫ് മുഹമ്മദ് ബഷീർ ആണ് അപകടത്തിൽ മരിച്ചത്. വാഹനം അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ശ്രീറാം മദ്യപിച്ചിരുന്നു എന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു. തിരുവനന്തപുരം മ്യുസിയത്തിനു സമീപമായിരുന്നു അപകടം. ഇന്ന് രാവിലെ 1 മണിയോടെയാണ് അപകടം ഉണ്ടായത്.

അപകടത്തിൽപെട്ട മുഹമ്മദ് ബഷീറിന്റെ ബൈക്ക്

വഹ ഫിറോസ് എന്ന സ്ത്രീ സുഹൃത്തിനൊപ്പമായിരുന്നു ശ്രീറാം യാത്ര ചെയ്തിരുന്നത്. വഹയുടെ പേരിലുള്ള വാഹനമാണ് അപകടത്തിന് കാരണമാക്കിയത്. വഹ മലപ്പുറം സ്വദേശിനിയായ വ്യവസായിയാണ്. ഒപ്പമുണ്ടായിരുന്ന സ്ത്രീയാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് ഇരുവരും മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ആരാണ് ഓടിച്ചിരുന്നത് എന്നത് വ്യക്തമായിട്ടില്ല. ശ്രീറാം നിസാര പരിക്കുകളോടെ ചികിത്സയിലാണ്.

നിർത്തിയിട്ടിരുന്ന ബഷീറിന്റെ ഇരുചക്ര വാഹനം പിന്നിൽ നിന്നും ഇടിച്ചു തെറിപ്പിച്ചു എന്നാണ് പ്രാഥമിക നിഗമനം. വഹയെ ആദ്യം വൈദ്യപരിശോധനക്ക് വിധേയ ആകിയിരുന്നില്ല. പരാതി ഉയർന്നതിനെത്തുടർന്ന് അന്വേഷണത്തിന് വിളിച്ചു വരുത്തി. സിസി ടി വി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ചുള്ള അന്വേഷണം ഉണ്ടാകും. വഹ ഇപ്പോൾ മ്യുസിയം പൊലീസിന്റെ കസ്റ്റഡിയിലാണ്. വാഹനം ഓടിച്ചിരുന്നത് പുരുഷനാണെന്ന് ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവർ പറയുന്നു.